പെരുവനം-ആറാട്ടുപുഴ പൂരം
പുരാതന 32 നമ്പൂതിരി ഗ്രാമങ്ങളിലൊന്നായ പെരുവനം ഗ്രാമത്തിൻ്റെ പ്രൗഢിയും ചരിത്രവും വിളിച്ചോതുന്ന ഒരു പൂരമാണ് പൂരങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന “പെരുവനം-ആറാട്ടുപുഴ പൂരം”. ഈ പൂരം ഏതാണ്ട് 1400 ലധികം വർഷങ്ങൾ പഴക്കമുള്ളതാണെന്ന് “ആയാതു ശിവലോകം ന: കലാവിതി വിലോകനാൽ ചിന്തയാ സദ്ഭിരാരംഭി ദേവ പൂര മഹോത്സവ:” എന്ന ശ്ലോകത്തിലെ ആദ്യ പാദത്തെ കടപയാദി കലിസംഖ്യാ നിയമപ്രകാരം വ്യാഖ്യാനിച്ചതിൽ നിന്ന് വിശദീകരിയ്ക്കപ്പെടുന്നു. അതായത് എ.ഡി. 583 ലെങ്കിലും പൂരം ആരംഭിച്ചിരുന്നിരിക്കണം. എന്നാൽ അതിനേക്കാൾ മുൻപ് തന്നെ ഇത് ഉണ്ടായിരുന്നു എന്നും ഇടക്കാലത്ത് വച്ച് മുടങ്ങിപ്പോയ പൂരം എ.ഡി. 583-ൽ പുനരാരംഭിക്കുക മാത്രമാണ് ചെയ്തത് എന്നും അഭിപ്രായമുണ്ട്. കലയുടെ വ്യത്യസ്തങ്ങളായ പ്രദർശനവേദികളായിരുന്നു ഓരോ പൂരവും. പെരുവനം പൂരത്തിന്റെ ചരിത്രം