തിരുവാതിര ദിവസം കുളിക്കാൻ പോകുമ്പോഴുള്ള പാട്ട്
ധനുമാസത്തിലെ തിരുവാതിര സ്ത്രീകളേയും പെൺകുട്ടികളേയും സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസമാണ്. അന്ന് രാത്രി ഉറക്കമൊഴിച്ച് ശ്രീ പരമേശ്വരനോട് പ്രാർത്ഥിക്കുകയാണ് പതിവ്. അന്നേ ദിവസം കുളത്തിൽ കുളിക്കാൻ പോകുമ്പോൾ സ്ത്രീകളെല്ലാവരും ചേർന്ന് പാടുന്ന പാട്ട്.
ധനുമാസത്തിൽ തിരുവാതിര
Dhanu masathil Thiruvaathira
ഭഗവാൻ തന്റെ തിരുനാളല്ലോ
Bhagavaan thante thirunaalallo
ഭഗവതിക്ക് തിരുനോൽമ്പാണ്
Bhagavathikk thirunolmbanu
അടിയങ്ങൾക്കു പഴനോൽമ്പാണ്
Adiyangalkk pazhanolmbanu
ആടേണംപോൽ പാടേണംപോൽ
Aadenam pol Paadenam pol
ആത്തേമ്മാരേ വാകുളിപ്പാൻ
Athemmaare vaa kulippaan
ചിറ്റും താലീം ഞാൻ തരുവേൻ
Chittum thaalim njan tharuven
ആടേണംപോൽ പാടേണംപോൽ
Aadenam pol Paadenam pol
വാരസ്യാരെ വാകുളിപ്പാൻ
Vaarasyaare vaa kulippaan
മാത്രേം ചരടും ഞാൻ തരുവേൻ
Mathrem charadum njan tharuven
ആടേണംപോൽ പാടേണംപോൽ
Aadenam pol Paadenam pol
പുഷ്പിണിയെ വാകുളിപ്പാൻ
Pushppiniye vaa kulippaan
പൂവും നാരും ഞാൻ തരുവേൻ
Poovum naarum njan tharuven
ആടേണംപോൽ പാടേണംപോൽ
Aadenam pol Paadenam pol
ശൂദ്രപ്പെണ്ണേ വാ കുളിപ്പാൻ
Shoodrappenne vaa kulippaan
പട്ടേചൂലും ഞാൻ തരുവേൻ
Pattem choolum njan tharuven
ആടുകനാം പാടുകനാം
Aaduka naam paaduka naam
ഭഗവാൻ തന്റെ തിരുനാളല്ലോ.
Bhagavaan thante thirunaalallo.
തിരുവാതിര ചടങ്ങുകളോടൊപ്പം ഉറക്കമൊഴിക്കുമ്പോൾ പാർവ്വതി സ്വയംവരം, മംഗല ആതിര, രുഗ്മിണീ സ്വയംവരം തുടങ്ങിയ പാട്ടുകൾ ചൊല്ലി കൈകൊട്ടിക്കളിക്കാറുമുണ്ട്.
2 Responses