പുരാതന 32 നമ്പൂതിരി ഗ്രാമങ്ങളിലൊന്നായ പെരുവനം ഗ്രാമത്തിൻ്റെ പ്രൗഢിയും ചരിത്രവും വിളിച്ചോതുന്ന ഒരു പൂരമാണ് പൂരങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന “പെരുവനം-ആറാട്ടുപുഴ പൂരം”.
ഈ പൂരം ഏതാണ്ട് 1400 ലധികം വർഷങ്ങൾ പഴക്കമുള്ളതാണെന്ന്
“ആയാതു ശിവലോകം ന:
കലാവിതി വിലോകനാൽ
ചിന്തയാ സദ്ഭിരാരംഭി
ദേവ പൂര മഹോത്സവ:”
എന്ന ശ്ലോകത്തിലെ ആദ്യ പാദത്തെ കടപയാദി കലിസംഖ്യാ നിയമപ്രകാരം വ്യാഖ്യാനിച്ചതിൽ നിന്ന് വിശദീകരിയ്ക്കപ്പെടുന്നു. അതായത് എ.ഡി. 583 ലെങ്കിലും പൂരം ആരംഭിച്ചിരുന്നിരിക്കണം. എന്നാൽ അതിനേക്കാൾ മുൻപ് തന്നെ ഇത് ഉണ്ടായിരുന്നു എന്നും ഇടക്കാലത്ത് വച്ച് മുടങ്ങിപ്പോയ പൂരം എ.ഡി. 583-ൽ പുനരാരംഭിക്കുക മാത്രമാണ് ചെയ്തത് എന്നും അഭിപ്രായമുണ്ട്.
കലയുടെ വ്യത്യസ്തങ്ങളായ പ്രദർശനവേദികളായിരുന്നു ഓരോ പൂരവും. പെരുവനം പൂരത്തിന്റെ ചരിത്രം പഞ്ചാരിമേളത്തിന്റെ ചരിത്രം കൂടിയാണ്. മഴമംഗലം നമ്പൂതിരിയും പണ്ടാരത്തിൽ രാമൻമാരാരും ചേർന്നാണ് പഞ്ചാരിമേളം ഇന്നത്തെ രീതിയിൽ ചിട്ടപ്പെടുത്തിയത് എന്ന് ചക്കംകുളം അപ്പുമാരാർ ഒരു ലേഖനത്തിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. പെരുവനം നടവഴിയിൽ ഊരകത്തമ്മതിരുവടിയുടെ പൂരത്തിനാണ് പഞ്ചാരിമേളം ആദ്യമായി അരങ്ങേറിയതത്രേ!
അതിശയിപ്പിയ്ക്കുന്ന ആസൂത്രണമികവാണ് പൂരത്തിന്റെ മറ്റൊരു സവിശേഷത. ദേവതകൾ ശ്രീകോവിലും മതില്ക്കകവും വിട്ട് ജനങ്ങളിലേയ്ക്കിറങ്ങുക, ഭക്തരോടൊപ്പം നാടുചുറ്റുക, ജലാശയങ്ങളിൽ ആറാടുക ഇതൊക്കെ നൂറ്റാണ്ടുകളായി മുടക്കം കൂടാതെ നടന്നുപോരുന്നതു തന്നെ മഹാത്ഭുതമാണ്. കേന്ദ്രീകരിക്കപ്പെട്ട ക്ഷേത്രങ്ങൾ മാത്രമല്ല, അടുത്തുള്ള വിവിധ ക്ഷേത്രങ്ങളിലെ ശാസ്താക്കന്മാരും ഭഗവതിമാരുമെല്ലാം ഈ പൂരത്തിന്റെ ഭാഗമാകുന്നു. പൂരത്തിന് കൊടിയേറി സമാപിക്കുന്നത് വരെ ഒട്ടേറെ ആളുകൾ ഇതിന്റെ നടത്തിപ്പിനായി എടുക്കുന്ന അധ്വാനങ്ങളും ഈ പൂര മികവിന് ആക്കം കൂട്ടുന്നു.
ഈ പൂരത്തെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും കൂടുതൽ അറിയാൻ –
പെരുവനം – ആറാട്ടുപുഴ പൂരങ്ങളിൽ പങ്കെടുക്കുന്ന ദേവീ-ദേവന്മാരെ ഒന്ന് പരിചയപ്പെട്ടാലോ…
- തൃപ്രയാർ തേവർ – തീവ്രാ നദിക്കരയിലെ ഒരു ക്ഷേത്രം | Thriprayar Temple
- ഊരകത്തമ്മത്തിരുവടി – കേരള പോലീസിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്ന ദേവി | Urakathamma Thiruvadi
- ചേർപ്പ് ഭഗവതി – ഭൂമീ ദേവിയുടെ ക്ഷേത്രം | Cherpu Bhagavathi
- ആറാട്ടുപുഴ ശാസ്താവ് – ഭൂമിയിലെ ദേവസംഗമം നടക്കുന്നത് ഇവിടെ | Arattupuzha Shastha Temple
- ചാത്തക്കുടം ശാസ്താവ് – പൂരക്കാലത്ത് ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്ന ചാത്തക്കുടം ശാസ്താവ് | Chathakkudam Shasthav
- കടലാശ്ശേരി പിഷാരിക്കൽ ഭഗവതി – വിഷത്തെ ഇല്ലാതാക്കുന്ന ദേവി | Kadalassery Pisharikkal Bhagavathi
- തൊട്ടിപ്പാൾ ഭഗവതി – പുഴകളിൽ മാത്രം ആറാട്ടുള്ള തൊട്ടിപ്പാൾ ഭഗവതി | Thottippal Bhagavathy | തൊട്ടിപ്പാൾ പൂരം
- കല്ലേലി ശാസ്താവ് – കല്ലേലി മനയിൽ പ്രത്യക്ഷപ്പെട്ട കല്ലേലി ശാസ്താവ് | Kalleli Sree Shastha Temple
- മേടംകുളങ്ങര ശാസ്താവ് – കള്ളന്മാർ കട്ടുകൊണ്ടുപോയ മുതല് നോക്കാൻ പോകുന്ന മേടംകുളങ്ങര ശാസ്താവ് | Medamkulangara Shastha
- അയ്‌കുന്ന് ഭഗവതി – പാണ്ഡവർ വനവാസകാലത്ത് താമസിച്ച അയ്കുന്ന് | Ayyunnu Bhagavathi Temple
- നെട്ടിശ്ശേരി ശാസ്താവ് – രണ്ട് നടകളിലായി കൊടിമരമുള്ള നെട്ടിശ്ശേരി ശാസ്താവ് | Nettisseri Shastha
- നാങ്കുളം ശാസ്താവ് – അർദ്ധരാത്രിക്ക് മുഹൂർത്തം നോക്കി കൊടികയറുന്ന ക്ഷേത്രം | Namkulam Shastha Temple
- കോടന്നൂർ ശാസ്താവ് – പൂരക്കാലത്ത് മുങ്ങിക്കുളിയുള്ള കോടന്നൂർ ശാസ്താവ് | Kodannur Shastha
- എടക്കുന്നി ഭഗവതി – കുന്നിമരങ്ങളാൽ സമൃദ്ധമായ എടക്കുന്നി | Edakkunni Bhagavathi Temple
- ചക്കംകുളങ്ങര ശാസ്താവ് – നേത്രരോഗശമനത്തിന് തൃക്കണ്ണ് സമർപ്പിക്കുന്ന ക്ഷേത്രം| Chakkamkulangara Shastha
- പൂനിലാർക്കാവ് ഭഗവതി – പൂണൂലിയമ്മയുടെ ക്ഷേത്രം | Poonilarkkavu Bhagavathi
- ചിറ്റിച്ചാത്തക്കുടം ശാസ്താവ് – ദീപാരാധന ഇല്ലാത്ത ശാസ്താ ക്ഷേത്രം | Chittichathakudam Shastha
- തൈക്കാട്ടുശ്ശേരി ഭഗവതി – ധന്വന്തരീ ഭാവത്തിലുള്ള ദുർഗ്ഗ | Thaikkattussery Bhagavathi
- മാട്ടിൽ ശാസ്താവ് – മാട്ടിലെ നനശാസ്താവ് | Mattil Shastha Temple
- കടുപ്പശ്ശേരി ഭഗവതി – കൊഴുക്കട്ട നിവേദ്യമുള്ള കടുപ്പശ്ശേരി ഭഗവതി | Kaduppasseri Bhagavathy | Avittathoor Mahadeva Temple
- ചാലക്കുടി പിഷാരിക്കൽ ഭഗവതി – പൂരത്തിന് ചാലക്കുടിയിൽ നിന്നും പിഷാരിക്കൽ ഭഗവതി | Chalakkudy Pisharikkal Bhagavathi
- ചൂരക്കോട് ഭഗവതി – ദുർഗ്ഗാദേവിയും ഭദ്രകാളിയും ഒരേ ശ്രീകോവിലിൽ വാഴുന്ന ചൂരക്കോട് ഭഗവതി ക്ഷേത്രം | Choorakode Bhagavathy
- അന്തിക്കാട് ഭഗവതി – തൃശൂർ ജില്ലയിലെ മൂകാംബികാ ദേവിയുടെ ക്ഷേത്രം | അന്തിക്കാട് കാർത്ത്യായനി ക്ഷേത്രം | Anthikkad Karthyayani Temple
- തിരുവുള്ളക്കാവ് ശാസ്താവ് – വിദ്യയുടെ ദേവനായ തിരുവുള്ളക്കാവ് ശാസ്താവ് | Thiruvullakavu Shastha