‘അമ്മിണി… എഴുന്നേൽക്ക് !!! നമുക്കിന്നു ഗുരുവായൂർ പോണ്ടേ ?’
‘നല്ല പരിചയമുള്ള ശബ്ദം… ! എന്നാൽ അമ്മയല്ല. ഇതാരാ ഇപ്പോ ഇല്ലത്തു വന്നിരിക്കണേ ?!!’ എന്നാലോചിച്ചുകൊണ്ടാണ് അമ്മിണികുട്ടി ഉറക്കമുണർന്നത്. കണ്ണുകൾ മെല്ലെ തുറന്നു നോക്കി.
ചെറു പുഞ്ചിരിയുമായി മുന്നിലതാ ചെറിയമ്മ നില്കുന്നു.
‘അമ്മിണി… ചാടിയെഴുന്നേൽക്ക് കുട്ടീ….! ഇവിടെ എല്ലാരും റെഡി ആയിട്ടോ, ഇനിം എണീറ്റില്യാച്ചാല് നിന്നെ മാത്രം കൊണ്ടോവണ്ടാന്ന് വക്കുംട്ടോ!’
ചെറു പരിഭവത്തോടെ ഒരു താക്കീതോടെ പ്രഭ പറഞ്ഞു.
‘ദാ… എണീറ്റു ചെറിയമ്മേ… ചെറിയമ്മ എപ്പഴാ എത്ത്യേ?’ കണ്ണ് തിരുമ്മിക്കൊണ്ട് അമ്മിണി ആരാഞ്ഞു.
‘ചെറിയമ്മേം അഫനും എത്തീട്ട് കുറെ നേരായി. വേഗം ഇറങ്ങീല്യച്ചാൽ, ഗുരുവായൂര് എത്താൻ വൈകും. അപ്പോ ഉച്ചവരെ ക്യു നിക്കാറാവും ട്ടോ!’
‘ഞാനിതാ എണീറ്റു ചെറ്യേമ്മേ…! ചെറിയമ്മ്യന്നല്ലേ പറയാറ്, വലതു വശം ചേർന്നെണീറ്റ് 2 കൈയും മുഖത്തിന് നേരെ ചേർത്ത് പിടിച്ചു കൈയിന്റെ ഉൾവശം നോക്കി
“കരാഗ്രെ വസതേ ലക്ഷ്മീ,
കരമധ്യേ സരസ്വതി,
കരമൂലേ സ് ഥിതേ ഗൗരീ,
പ്രഭാതേ കരദർശനം!”
ന്നു ചൊല്ലണം ന്നു !!! ഇങ്ങനൊക്കെന്ന്യാണ് സമയം പോണെ !!’
‘ഉവ്വുവ്വ് … !!! നേരത്തെ എണീക്ക്യാത്തേനു ഓരോരോ ന്യായങ്ങള് പറഞ്ഞോളൂട്ടോ മടിച്ചിക്കുട്ടി…!
രാവിലെ തന്നെ ധനത്തിനും വിദ്യക്കും ശക്തിക്കുമായി വിരലറ്റത്തു ഇരിക്കുന്ന ലക്ഷ്മീദേവിയേയും കൈയിന്റെ നടുവിലിരിക്കുന്ന സരസ്വതിയേയും കൈയുടെ അന്ത്യത്തിൽ ഇരിക്കുന്ന ഗൗരിയേയും (പാർവതീദേവി) കണ്ടു തൊഴുത് ദിവസമാരംഭിച്ചാൽ ആ ദിവസം നല്ലതായിരിക്കും എന്ന വിശ്വാസമാണ് ഇതിനാധാരം.
ഏതൊരു കാര്യത്തിന്റെയും തുടക്കം നന്നായാൽ, അത് നല്ല രീതിയിൽ പൂർത്തിയാക്കാനാവും എന്ന പൂർവികരുടെ വിശ്വാസമാവാം ദിനാരംഭത്തിൽ തന്നെ ഇത്തരമൊരു രീതി ശീലിച്ചതിനുള്ള കാരണം.
അത് മാത്രല്ലാട്ടോ…. കാലു ഭൂമിയിൽ വക്കും മുന്പായി ഭൂമാതാവിനെ തൊട്ടു, കൈ ശിരസ്സിൽ വച്ചു ക്ഷമാപണമന്ത്രം ചൊല്ലണമെന്നും ഉണ്ട്.
“സമുദ്രവസനേ ദേവീ,
പർവതസ്തന മണ്ഡലേ
വിഷ്ണുപത്നി നമസ്തുഭ്യം,
പാദസ്പർശം ക്ഷമസ്വമേ“
‘അയ്‌യോ!!! എത്ര മന്ത്രങ്ങളാ….!!! എങ്കിലും ചെറിയമ്മ പറഞ്ഞാൽ നിക്ക് വിശ്വാസാ… മുത്തശ്ശി പറയണ പോല്യല്ല. മുത്തശ്ശി വെറുതെ ‘അങ്ങനെ പാടില്ല, ഇങ്ങനെ പാടില്ല, ഇങ്ങന്യാ ചെയ്യണ്ടേ’ എന്നൊക്കെ പറയേള്ളൂ. എന്തിനാ, എന്തോണ്ടാ, ഒന്നും പറയില്ല്യ. ചോദിച്ചാലോ, ‘കാരണവന്മാരെ ചോദ്യം ചെയ്യണ ശീലം നല്ലതല്ല ട്ടോ കുട്ട്യേ’ ന്നൊരു ഉപദേശോം കേക്കാം!! പക്ഷെ, ന്റെ ചെറ്യേമ്മോട് നിയ്ക് എന്റെ എല്ലാ സംശയോം ചോദിക്കാലോ!!!’
‘ഉം… ഉം… രാവിലെ തന്നെ ചെറ്യേമ്മെ സുഖിപ്പിച്ചതാന്നൊക്കെ ചെറ്യേമ്മക്ക് മനസ്സിലായിട്ടോ! മുത്തശ്ശിക്ക് മുത്തശ്ശിടെ അച്ഛനോടോ അമ്മയോടോ ‘അതെന്താ അങ്ങനെ’ ന്നു ചോദിക്കാൻ പറ്റീണ്ടാവില്യ. അതോണ്ടാവും. പക്ഷേ, നിങ്ങൾ കുട്ടികളാണ് ഇനി മുത്തശ്ശിമാരൊക്കെ ഓരോരോ കാര്യങ്ങൾ പറയുന്നതിന്റെ ശാസ്ത്രീയ വശം മനസിലാക്കി അടുത്ത തലമുറക്കു കൈമാറേണ്ടത്. അവർക്ക് അതിനെ ചോദ്യം ചെയേണ്ടതായി വരാതെ നോക്കേണ്ടത് നമ്മളാണ്.’
‘ഉവ്വ്, ചെറ്യേമ്മേ… ഞാൻ എല്ലാം നന്നായി മനസിലാക്കി എന്റെ താഴെ ഉള്ളവർക്കു പറഞ്ഞു കൊടുത്തോളാം.’
‘ആഹാ…!!! അമ്മിണിയെ എണീപ്പിക്കാൻ വന്നിട്ട് അമ്മിണീം പ്രഭയും കൂടി ഇവിടെ വർത്തമാനം പറഞ്ഞിരിക്ക്യാ?’ അമ്മ ഇത്തിരി ചൂടിലാണ്.
‘ഞാൻ അമ്മിണിയോട് നമ്മുടേതായ ചിട്ടകൾ കൃത്യമായി മനസിലാക്കി അടുത്ത തലമുറക്ക് ശരിയായ രീതിയിൽ പറഞ്ഞു കൊടുക്കണംന്നു പറയാർന്നു ഏട്ത്തി… പ്രഭാതവന്ദനം ചെയ്ത് രാവിലെ തന്നെ നമ്മൾ സമയം വെറുതെ കളയല്ലേ ന്നു അമ്മിണിക്കു ഒരു സംശയം!!!
നമ്മൾ കൂടുതൽ സമയം ഉറങ്ങുന്പോൾ രക്തസംക്രമണത്തിനു വളരെ കുറച്ചു ശക്തിയേ ഹൃദയത്തിനു എടുക്കേണ്ടതായി വരുന്നുള്ളൂ. എന്നാൽ നമ്മൾ പെട്ടെന്ന് കുത്തനെ എണീക്കുന്പോൾ രക്തം പന്പു ചെയ്യാൻ ഹൃദയത്തിനു ഏറെ ബുദ്ധിമുട്ടേണ്ടി വരും. ഇത് നല്ലതല്ല. അത് കൊണ്ടാവും കിടക്കയിൽ നിന്നും പതുക്കെ എണീറ്റ് മന്ത്രം ചൊല്ലിയിട്ടേ എണീക്കാവൂ എന്നു പൂർവികന്മാർ പറഞ്ഞിട്ടുണ്ടാവ!!! ഇതുകാരണം നമ്മുടെ രക്തചംക്രമണം സാധാരണ നിലയിലാവും.
ഇതൊക്കെ ഇന്നത്തെ കുട്ട്യോൾക്കുണ്ടോ അറിയണൂ!!! നമ്മക്കന്നെ മുത്തശ്ശിമാര് പറഞ്ഞു തന്നതും ശാസ്ത്രം തെളിയിച്ചതും കൊണ്ട് ഓരോന്ന് മനസ്സിലായി.
അതു പോലെ രാവിലെ എണീറ്റാലുടനെ ഭൂമി തൊട്ടു വന്ദിക്കുന്നതു, ഉറങ്ങികിടക്കുന്പോൾ ശരീരത്തിൽ ഉണ്ടാകുന്ന സ്റ്റാറ്റിക് എനർജി എണീക്കുന്പോൾ കൈനറ്റിക് എനർജി ആയി മാറുന്നു. ഭൂമിയിൽ തൊടുന്നതോടെ ശരീരത്തിൽ മലിനോർജം പോയി ശുദ്ധോർജം നിറയണമല്ലോ… എണീറ്റു കാലാണ് ആദ്യം തൊടുന്നത്ച്ചാൽ ഊർജം താഴേക്കൊഴുകി ശരീരബലം കുറയും. എന്നാൽ കൈയാണ് ആദ്യം തൊടുന്നത്ച്ചാലോ, ഊർജം മുകളിലേക്കു വ്യാപിച്ചു കൈയിലൂടെ പുറത്തേക്കു പോകുന്പോൾ ശരീരബലം കൂടുകയാണ് ചെയ്യുന്നത്.’
‘ഉം….! അതെട്ടോ… നമ്മുടെ ചിട്ടകളും രീതികളും അതിന്റേതായ മൂല്യബോധത്തോടെ അടുത്ത തലമുറയിലേക്കു കൈമാറേണ്ടത് തന്നെയാണ്…! അതിനു നമ്മൾ തന്നെ ഉൽസാഹിക്കേണ്ടിയിരിക്കുന്നു. പ്രഭ പറഞ്ഞതിൽ കുറേ കാര്യങ്ങൾ നിക്കു തന്നെ അറിയണിണ്ടാർന്നില്ല!!!
പ്രഭ കുറേ വായിക്കണോണ്ടാവും ലെ ഇതൊക്കെ അറിയണെ…
പക്ഷേ, അവിടെ ഏട്ടന്മാര് ചൂടായി നിൽക്കാണ്. അമ്മിണി… ബാക്കി ഇനി യാത്രക്കിടയിലാവാം. വേഗം യാത്രയാവു.. ചെറ്യേമ്മ താഴേക്കു പൊക്കോട്ടെ! ഞാൻ നിന്നെ വേഗം കുളിപ്പിക്കാം. നീ തനിയെ കുളിച്ചാൽ ഇപ്പോഴൊന്നും കഴിയില്ല്യ.’
അമ്മിണി കണ്ണനെ കാണാനുള്ള ജിജ്ഞാസയിൽ കുളിക്കാനായി കുളിമുറിയിലേക്കോടി.. അമ്മയുടെ സഹായത്തോടെ വേഗം കുളിച്ചു പട്ടുപാവാടയിട്ടു തന്റെ ശീലത്തിന്റെ ഭാഗമായ ഇല്ലത്തെ ശ്രീലകത്തു തൊഴലും – നമസ്കരിക്കലും ചെയ്ത് ഉണ്ണിക്കണ്ണനെ കാണാൻ ഗുരുവായൂർക്കു യാത്ര തിരിച്ചു.
56 Responses
Reblogged this on shantodanta and commented:
This is something which everyone should be knowing. Nothing wrong in starting afresh..going back to our roots…being informed..
Thanks for sharing the post Amrutha! 🙂
Super da
Thank You! 🙂
Thank You….
നല്ല ഭാഷ. ഇനിയും എഴുതണം. Very nice
Thank you 🙂
Welldone dear … Keep writting. Wish you All the best
Thanks for your support Divya! 🙂
Super Sandra…keep growing :p All the very best
Thanks Keerthana! 🙂
നന്നായിട്ടുണ്ട് സാന്ദ്ര. ഇനിയും എഴുതുക.
Thank you 🙂
ഗംഭീരമായിട്ടുണ്ട് തുടർന്നും എഴുതണം മാത്രമല്ല എല്ലാം കുടി പുസ്തകം പ്രസിദ്ധികരിക്കണം ട്ടോ
നന്ദി…. തീർച്ചയായും ശ്രമിക്കും.
Sandra, you have done a great job…..
Thank you very much! 🙂
നന്നായിട്ടുണ്ട്. ഇനിയും എഴുതുക
നന്ദി, ശ്രമിക്കാം.. 🙂
Dear Sandra,I see a great future in your writing..keep on doing more…really nice to read all through..
Thank you so much for your support ! Will try to keep the same spirit 😀
Dear Sandra,I see a great future in your writing..keep doing more.. really nice to read
…..
Really a great start dear.. Keep on sharing such informative threads through your creativity.. All the best..
Thank you so much dear… 😀 Thanks for your support and encouraging words 😀
Brilliant thought. It’s a great thing you shared the ideology behind some of many habits followed by our ancestors. As you’ve mentioned not everyone knows the main reason for such actions performed and was forced upon us, so it will always be a plus point that you are able to convey their meanings to our youngsters. Waiting for more. All the best!
Exactly… That was the idea and inspiration behind the thought.
Good work Sandra ! Keep writing !
Thank you dear 🙂
Good thoughts and nostalgic subject..keep writing 😊kunjaathol
😀
നല്ല തുടക്കം..keep it up
നന്ദി 🙂
Bringing back the nostalgia and adding value for long begone practices👍👍
😀
അമ്മിണിക്കുട്ടി……
നന്നായിട്ടുണ്ട് ട്ടോ….
All the very best
🙂
Great start dear Sandra, keep going 😊
Thanks for support 🙂
എന്റെ ഒരടുത്ത സുഹൃത്ത് ഷെയർ ചെയ്തു തന്നതു കൊണ്ടാണ് ഇത് വായിക്കാനിടയായത്.
എഴുത്ത് രീതി ഏറെ നന്നായിരിക്കുന്നു. സരളവും ലളിതവുമായി പറഞ്ഞു പോയി.
ചില ആചാരരീതികൾക്ക് ശാസ്ത്രീയമാനം നൽകാനുള്ള ശ്രമം ശ്ളാഘനീയമാണ്.
പക്ഷെ, കാൽ കുത്തിയാൽ ഡിസ്ചാർജ് ചെയ്യപ്പെടും എന്നും കൈ കുത്തിയാൽ ചാർജ്ജ് ചെയ്യപ്പെടും എന്നത് ശരിക്കും മനസിലായില്ല.
കൈയ്യും കാലും ഋണ ധന ധ്രുവങ്ങളായാണോ കണക്കാക്കപ്പെടുന്നത്?
അതോ കൈ കുത്തുമ്പോൾ ശിരസ്സിലേക്ക് കൂടുതൽ രക്തപ്രവാഹമുണ്ടാവുമെന്നും അത് പ്രഭാതത്തിൽ ശരീരത്തിന് കൂടുതൽ ഉണർവ് ഉണ്ടാക്കുമെന്നോ?
എന്തായാലും ആശംസകൾ.
അഭിപ്രായത്തിനു നന്ദി. ഇത് പല പുസ്തകങ്ങൾ റഫർ ചെയ്തു കിട്ടിയ അറിവാണ്. കൈ കുത്തുമ്പോൾ ശിരസ്സിലേക്കുള്ള രക്തപ്രവാഹം സുഗമമാകുന്നതു കൊണ്ടായിരിക്കണം അത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
Super
Al the best dear
Thanks Athira 🙂
Valare nannayitund
Thank you 🙂
സാന്ദ്ര, വളരെ നന്നായിട്ടുണ്ട്. Keep it coming. മറ്റൊരു ലളിതാബിക അന്തർജനം in making! All the best.
Thank you so much 🙂
Well done my dear sandra…Go ahead👍
Thank you dear 🙂
Sandra…, അവതരിപ്പിച്ച രീതി ഇഷ്ടപ്പെട്ടു. നന്നായിട്ടുണ്ട്… ഇനിയും എഴുതണം ട്ടോ…
Thank you 🙂
Wonderful writing. Love you style. Beautiful way of showing our new gen the beauty of our roots.
😁 Thank you for your words
വളരെയധികം നന്നായിരിക്കുന്നു.തുടരുക.
Sure… Thank you 😊
Great start and always keep this Nostalgic sweetness….
Thank you K P 😀