ധനുമാസത്തിലെ തിരുവാതിര ദിവസം സ്ത്രീകളേയും പെൺകുട്ടികളേയും സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസമാണ്. അന്ന് രാത്രി ഉറക്കമൊഴിച്ച് ശ്രീ പരമേശ്വരനോട് പ്രാർത്ഥിക്കുകയാണ് ചെയ്യുന്നത്. അന്നേ ദിവസം രാത്രി പാതിരാപ്പൂവ് ചൂടുന്ന പതിവുണ്ട്. പാതിരാപ്പൂവ് സ്ത്രീകൾ കൂട്ടമായി പോയി പറിച്ച് കൊണ്ടുവരുമ്പോൾ വിവിധ വഞ്ചിപ്പാട്ടുകളാണ് പാടാറുള്ളത്. അതിലെ ഏറ്റവും ജനകീയമായ ഒരു പാട്ടാണ് ഇത്. മുളങ്കുന്നത്തുകാവ് വാസുദേവൻ എമ്പ്രാന്തിരി രചിച്ചതാണ് ഈ വ്യാസോൽപ്പത്തി വഞ്ചിപ്പാട്ട്.
അമ്പിളിത്തെല്ലണിയുന്ന തമ്പുരാൻ്റെ മകനൊറ്റ
ക്കൊമ്പനുണ്ണി തമ്പുരാനെ കുമ്പിടുന്നേൻ ഞാൻ
Ambilithellaniyunna thamburaante makanotta-
kkombanunni thamburaane kumbidunnen njan
ഇമ്പമമ്പോടുയർത്തേണം കമ്പമെല്ലാമൊഴിച്ചെൻ്റെ
മുമ്പിൽ വന്നു വിളങ്ങേണം കവിത്വം ചൊൽവാൻ.
Imbamamboduyarthenam kambamellamozhichente
Munpil vannu vilangenam kavithvam cholvaan.
നല്ലമീൻകണ്ണിയും വാണി നല്ലപോലെ തുണയ്ക്കേണം
നല്ലതും വല്ലതായീടും നീ തുണയ്ക്ക ഞാൻ
Nallameenkanniyum vaani nallapole thunakkenam
Nallathum vallathaayeedum nee thunakka njan
വ്യാസനും ഗുരുക്കന്മാരുമീശനുമീശ്വരിയോടെ
ആശയത്തിലഴകോടെ വാസം ചെയ്യേണം
Vyasanum gurukkanmaarumeeshanumeeshwariyode
Aashayathilazhakode vaasam cheyyenam
ചൊൽപൊങ്ങു തിച്ചൂരമാരും മുപ്പാരിനുമുടയോനെ
അയ്യപ്പാ നിൻ കഴലിണ എപ്പോഴും വന്ദേ.
Cholpongu thruppuramaarum muppaarinumudayone
Ayyappa nin kazhalina eppozhum vande.
കാറ്റുമോളം പെരുത്തുള്ള കായലിൽ തമ്പുരാക്കന്മാർ
ഊറ്റമായോരൊടിവെച്ചു കളിയ്ക്കുന്നേരം
Kaattumolam peruthulla kaayalil thamburaakkanmaar
Oottamaayorodivechu kalikkunneram
രണ്ടുനാലല്ലനവധി തണ്ടുവെച്ചു വലിയ്ക്കുമ്പോൾ
മിണ്ടാതെ വലിച്ചെന്നാകിൽ വലച്ചിലേറും
Randunaalallanavadhi thanduvechu valikkumbol
Mindaathe valichennaakil valachilerum
പാട്ടുപാടി കൊണ്ടുവലിച്ചെങ്കിലേ വലിച്ചിലിന്
കോട്ടമുണ്ടാമതിന്നൊരു പാട്ടുപാടുന്നേൻ
Paatupadi konduvalichenkile valichilinu
Kottamundaamathinnoru paattupaadunnen
കേട്ടുകേൾവിനെങ്കിലെൻ്റെ കൂട്ടുകാരെല്ലാരും നിങ്ങൾ
ഏറ്റുപാടിക്കൊൾവിൻ താളം കോട്ടം കൂടാതെ.
Kettukelvinenkilente koottukaarellaarum ningal
Ettupaadikkolvin thaalam kottam koodaathe.
പണ്ടു പരിചരനായോരരചൻ്റെ മകളായി
ഉണ്ടായി പോലൊരു മുക്കോൻ ജാതിയിൽ കന്യ.
Pandu paricharanaayorarachante makalaayi
Undaayi poloru mukkon jaathiyil kanya.
ഉർവ്വശി മേനകയെന്നല്ലപ്സരസ്ത്രീ വർഗ്ഗങ്ങളും
സർവ്വരുമവളെ കണ്ടാൽ നാണിച്ചൊളിക്കും.
Urvvashi menakayennallapsarasthree varggangalum
Sarvvarumavale kandaal naanicholikkum.
കാറൊക്കും തലമുടിയും പൂവൊക്കും മേനിയും നല്ല
മാനൊക്കും മിഴിയും കണ്ടാൽ നല്ലൊരുപെണ്ണ്.
Kaarokkum thalamudiyum poovokkum meniyum nalla
Maanokkum mizhiyum kandaal nalloru pennu.
കാളിയെന്നു പേരുമിട്ടു വളർത്തി മുക്കോനവളെ
കാളിന്ദിയിൽ വഞ്ചികടത്തീടുവാനാക്കി.
Kaaliyennu perumittu valarthi mukkonavale
Kaalindiyil vanchi kadatheeduvaanaakki.
ഓളവുമൊഴുക്കുമുള്ള കാളിന്ദിയിൽ കടത്തുവാൻ
കാളിയാമവൾക്കു ചെറ്റു പേടിയുമില്ല.
Olavumozhukkumulla kaalindiyil kadathuvaan
Kaaliyaamavalkku chettu pediyumilla.
മത്സ്യഗന്ധമവൾക്കേറ്റമുള്ളതു കാരണം പിന്നെ
മത്സ്യഗന്ധി എന്ന പേരും പ്രസിദ്ധമായി.
Matsyagandhamavalkkettamullathu kaaranam pinne
Matsyagandhi enna perum prasidhamaayi.
മത്സ്യഗന്ധമവൾക്കേറ്റമുള്ളതു കാരണം പിന്നെ
മത്സ്യഗന്ധി എന്ന പേരും പ്രസിദ്ധമായി.
Matsyagandhamavalkkettamullathu kaaranam pinne
Matsyagandhi enna perum prasidhamaayi.
4 Responses
Good
Super Steps
So sweet voice
Good luck!