മംഗല ആതിര നൽപുരാണം
എങ്കിലോ കേട്ടാലും മാലോകരേ
പണ്ടൊരു ത്രേതായുഗത്തിങ്കല്
ഉത്തമനായൊരു വൈദികനും
ഉണ്ടായിരുന്നൊരു കന്യകയും
അക്കന്യ കാലേ ചെറുപ്പത്തില്
അഷ്ടമി എന്നൊരു നോമ്പറിക
ആതിരാ എന്നൊരു നോമ്പറിക
പൂരം കുളിച്ചവൾ നോറ്റിരുന്നു
ബുദ്ധി തെളിഞ്ഞുള്ള പൂജചെയ്തു
നോൽക്കും ജപിക്കും നമസ്കരിക്കും
പാർവ്വതി വാഴ്ക വാഴ്‌കെന്നു ചൊല്ലി
മലർമങ്ക വാഴ്ക വാഴ്‌കെന്നു ചൊല്ലി
കൊങ്ക കിളിർത്തു വരുന്ന കാലം
ഉത്തമനായൊരു വേദികനും
വന്നിട്ടു കർമ്മവിവാഹം ചെയ്തു
കുടി കുളി കല്ല്യാണം കഴിയും മുമ്പേ
ഈഷൽ കൂടാതെ വന്നന്തകനും
വൈദികൻ തന്നുയിർ കൊണ്ടുപോയി
കഷ്ടമേ എന്നു മുറ തുടങ്ങി
കഷ്ടമേ എന്നു മാലോകർ ചൊല്ലി
ശ്രീകൈലാസത്തിൽ പട മുഴങ്ങി
മാമലാർമങ്ക മനം തെളിഞ്ഞു
പൂമുടി മാലകൾ ചൂടുന്നേരം
കന്യാകരഞ്ഞുള്ളോരൊച്ച കേട്ടു
കയ്യിലെ മാലയും താനെറിഞ്ഞു
നെഞ്ചിതമെല്ലാം നിറം പകർന്നു
നീലകണ്ഠൻ തിരു കാൽക്കൽ ചെന്നു
പാർവ്വതി ദേവിയരുളി ചെയ്തു
എന്നുടെ ചങ്ങാതിയായവളെ
ഇന്നലെ കർമ്മവിവാഹം ചെയ്തു
ഇന്നവൾ കണനിണപിരിഞ്ഞു
ഇന്നവൾ താലി നിലത്തിടുകിൽ
ഞാനുമെൻ താലി നിലത്തിടുമേ
ഇന്നവൾ കൂന്തൽ നിലത്തിടുകിൽ
ഞാനുമെൻ കൂന്തൽ നിലത്തിടുമേ
ഇന്നവൾ ശുദ്ധം കിടക്കുമെങ്കിൽ
ഞാനുമെൻ ശുദ്ധം കിടക്കുമല്ലോ
ഇന്നവൾ ഈറൻ നനച്ചുടുക്കിൽ
ഞാനുമെൻ ഈറൻ നനച്ചുടുക്കും
ഇന്നവൾ ഓലത്തടുക്കിലെങ്കിൽ
ഞാനുമെൻ ഓലത്തടുക്കിലാണേ
ഇന്നവൾ കണവനിണപിരികിൽ
ഞാനും തിരുമേനി തീണ്ടുന്നില്ല
നീലകണ്ഠൻ തിരുപാദത്താണേ
എന്നും തിരുമേനി തീണ്ടുന്നില്ല
കഷ്ടമേ എന്നപ്പോൾ ശങ്കരനും
കർമ്മപ്പിഴ വന്നാലാവതില്ല
അഷ്ടമി ആതിര നോറ്റിട്ടില്ല
ഈ ലോകത്തല്ലിതു വേണ്ടുന്നത്
കാലാപുരത്തേക്ക് നോക്കി നാഥൻ
കാലനുമുള്ളിൽ ഭയം തുടങ്ങി
കാലാപുരത്തൊന്നെഴുന്നരുളി
ധർമ്മരാജാവു ഭയപ്പെട്ടിട്ട്
കൊണ്ടാടിക്കൊണ്ട മലരമ്പനെ
ചുട്ടുപൊരിച്ചതുമോർത്തു കാലൻ
ഭക്തനായുള്ളൊരു മാണി തന്നെ
രക്ഷിച്ചു കൊണ്ടതുമോർത്തു കാലൻ
വൈദികൻ തൻ ഉയിർ കാഴ്ചവച്ചു
എരിക്കില തന്നിലങ്ങേറ്റു നാഥൻ
കൊന്നയിലയിലും കാഴ്ചവച്ചു
മാറത്തമൃതു തളിച്ചരുളി
ഉത്തമ വൈദികൻ പുസ്തകവും
വിദ്യയും ബുദ്ധിയും പൂർണ്ണമായി
നിദ്രയുണർന്നെഴുന്നേറ്റ പോലെ
വൈദികൻ താനെഴുന്നേറ്റിരുന്നു
മംഗല്യഹാനി നിനക്കില്ലെന്നും
മംഗല്യ ആതിര നോറ്റു കൊൾക
ശ്രീ കൈലാസത്തിലിരുന്നരുളി
മാമലമങ്കയോടരുളി ചെയ്തു. (3)
–ധനുമാസത്തിലെ തിരുവാതിര നാളിൽ ആർദ്രാവ്രത അനുഷ്ഠാനത്തോടനുബന്ധിച്ച് പാതിരാപ്പൂ ചൂടിയ ശേഷം ചൊല്ലിക്കളിക്കുന്ന പാട്ട്. അന്നേ ദിവസം രാവിലെ കുളത്തിലേക്ക് പോകുമ്പോൾ ധനുമാസത്തിൽ തിരുവാതിരയും ഉറക്കമൊഴിക്കുമ്പോൾ പാർവ്വതി സ്വയംവരം, രുഗ്മിണീ സ്വയംവരം തുടങ്ങിയ പാട്ടുകളും ചൊല്ലി കൈകൊട്ടിക്കളിക്കാറുണ്ട്.
പെരുവനം-ആറാട്ടുപുഴ പൂരം
പുരാതന 32 നമ്പൂതിരി ഗ്രാമങ്ങളിലൊന്നായ പെരുവനം ഗ്രാമത്തിൻ്റെ പ്രൗഢിയും ചരിത്രവും വിളിച്ചോതുന്ന ഒരു പൂരമാണ് പൂരങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന “പെരുവനം-ആറാട്ടുപുഴ പൂരം”. ഈ പൂരം ഏതാണ്ട് 1400 ലധികം വർഷങ്ങൾ പഴക്കമുള്ളതാണെന്ന് “ആയാതു ശിവലോകം
3 Responses